Connect with us

Kerala

സ്‌കൂളുകളിലെ മൂത്രപ്പുരകള്‍ പരിശോധിക്കാന്‍ ഡി പി ഐയുടെ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ മൂത്രപ്പുരകള്‍ പരിശോധിക്കാന്‍ ഡി പി ഐയുടെ നിര്‍ദേശം. അടുത്ത വെള്ളിയാഴ്ചക്കകം പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഡി ഡി ഇമാര്‍ക്കും ഡി ഡി ഒമാര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.സംസ്ഥാനത്തെ പല സ്‌കൂളുകളിലെയും മൂത്രപ്പുരകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് പരിശോധന. മൂത്രപ്പുരകളില്ലാത്ത സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.

Latest