Connect with us

Kerala

മൂന്നാറില്‍ പിടിയിലായ യുവാവിന് തീവ്രവാദി ബന്ധമില്ലെന്ന് എന്‍ ഐ എ

Published

|

Last Updated

മൂന്നാര്‍: ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളുടെ സഹായി എന്നാരോപിച്ച് മൂന്നാറില്‍ നിന്ന് അറസ്റ്റ് ചെയ്ത ജമീല്‍ അക്തറിന് തീവ്രവാദി ബന്ധമില്ലെന്ന് എന്‍ ഐ എ. ജമീലിനെ ആറ് മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷമാണ് എന്‍ ഐ എ ഇക്കാര്യം സ്ഥിരീകരിച്ചത്. ചോദ്യം ചെയ്യലിന് ശേഷം ജമീലിനെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചതായി മൂന്നാര്‍ പോലീസ് അറിയിച്ചു.

ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളായ വഖാസിനും തഹ്‌സീന്‍ അക്തറിനും മൂന്നാറില്‍ താമസ സൗകര്യമൊരുക്കിയെന്നും സിം കാര്‍ഡ് സംഘടിപ്പിച്ച് നല്‍കിയെന്നുമായിരുന്നു ജമീലിന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. എന്നാല്‍ വഖാസിനേയും തഹ്‌സീന്‍ അക്തറിനേയും അറിയില്ലെന്നും ടൂറിസ്റ്റ് ഗൈഡ് ആവശ്യപ്പെട്ട പ്രകാരമാണ് മുറി എടുത്ത് നല്‍കിയതെന്നും ജമീല്‍ പോലീസിനെ അറിയിച്ചു. വെള്ളിയാഴ്ച്ച രാവിലെയാണ് ജമീലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

 

Latest