Connect with us

National

തുടര്‍സേവനത്തില്‍ വീഴ്ച: ഫ്ളാറ്റ് നിര്‍മാണ കമ്പനി 33 കോടി രൂപ തിരിച്ചുനല്‍കാന്‍ ഉത്തരവ്

Published

|

Last Updated

ഗുഡ്ഗാവ്: ഫ്ളാറ്റ് നിര്‍മിച്ച ശേഷം വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ നടപ്പില്‍ വരുത്തുുന്നതില്‍ വീഴ്ച വരുത്തിയ നിര്‍മാണ കമ്പനി മെയിന്റനന്‍സ് ഫീ ആയി പിരിച്ച 33 കോടി രൂപ തിരിച്ചുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഗുഡ്ഗാവിലെ 345 ഫഌറ്റുകളടങ്ങിയ ആംബിയന്‍സ് ലഗൂണ്‍ അപ്പാര്‍ട്ട്‌മെന്റ് നിര്‍മിച്ച കെട്ടിട നിര്‍മാണ കമ്പനിക്കെതിരെയാണ് ഉത്തരവ്. 2002 മുതല്‍ പിരിച്ച മെയിന്റനന്‍സ് ഫീയുടെ 70 ശതമാനമായ 33.38 കോടി രൂപ തിരിച്ചുനല്‍കണമെന്നാണ് ജസ്റ്റിസ് വി ഗോപാല ഗൗഡ, ആദര്‍ഷ് കുമാര്‍ എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്.

ഫ്ളാറ്റ് വില്‍പ്പന നടത്തിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പിന്നീട് നിറവേറ്റിയില്ലെന്നാണ് കേസ്. ഓരോ പത്ത് ഫഌറ്റിനും ഒരു ലിഫ്റ്റ് നീര്‍മിച്ചുനല്‍കുമെന്ന് കമ്പനി വാഗ്ദാനം നലകിയിരുന്നു. എന്നാല്‍ ഇതില്‍ പകുതിപോലും സാക്ഷാത്കരിക്കപ്പെട്ടില്ല. തുടര്‍ന്ന് 2004 നവംബറില്‍ ആംബിയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ ഇവിടത്തെ താമസക്കാര്‍ കോടതിയെ സമിപിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 19ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് മെയിന്റനന്‍സ് ഫീ തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ കമ്പനി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളുകയായിരുന്നു.

---- facebook comment plugin here -----

Latest