Connect with us

Education

അടുത്ത വര്‍ഷം എല്ലാ സ്‌കൂളുകള്‍ക്കും പ്ലസ്ടു: ഏകജാലകം നിര്‍ത്തലാക്കും

Published

|

Last Updated

തിരുവനന്തപുരം; അടുത്ത വര്‍ഷം എല്ലാ സ്‌കൂളുകള്‍ക്കും പ്ലസ്ടു അനുവദിക്കുമെന്നും ഏകജാലക സമ്പ്രദായം നിര്‍ത്തലാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
എസ്എസ്്എല്‍സി കുട്ടികള്‍ക്ക് എവിടെയും പഠിക്കാമെന്നപോലെ പ്ലസ്ടു കോഴ്‌സും സാര്‍വത്രികമാക്കും. അര്‍ഹതയുള്ള എല്ലാ സ്‌കൂളിനും പ്ലസ്ടു അനുവദിക്കും. പ്ലസ്ടു കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി എതിരാണെങ്കിലും സര്‍ക്കാര്‍ ഇനി അപ്പീല്‍ പോകാനുദ്ദേശിക്കുന്നില്ല. അപ്പീല്‍ പോയാലും വൈകുമെന്നതും പ്ലസ്ടു ക്ലാസുകള്‍ ആരംഭിച്ചുവെന്നതുമാണ് കാരണം. പ്ലസ്ടു അനുവദിക്കുന്നതില്‍ ഉദ്യോഗസ്ഥനാണ് അവസാനവാക്ക് എന്നുവന്നാല്‍ എന്താണു പറയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രവേശനം കിട്ടാത്തതിനാല്‍ പനമരത്ത് ഒരു ആദിവാസി പെണ്‍കുട്ടി ആത്മഹത്യചെയ്തുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്ലസ്ടു അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നുകാട്ടി ഒരു പരാതിപോലും ലഭിച്ചിട്ടില്ല. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Latest