Connect with us

Business

എഷ്യാ പെസഫികിലെ 50 വമ്പന്‍ കമ്പനികളില്‍ 12 ഇന്ത്യന്‍ കമ്പനികള്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: ഫോര്‍ബ്‌സ് മാഗസില്‍ പുറത്തുവിട്ട എഷ്യാ പെസഫിക് മേഖലയിലെ 50 വമ്പന്‍ കമ്പനികളില്‍ 12 ഇന്ത്യന്‍ കമ്പനികള്‍.വരുമാനവും സുസ്ഥിരതയമുള്ള സ്വകാര്യ കമ്പനികളുടെ പട്ടികയാണ് ഫോര്‍ബ്‌സ് മാഗസില്‍ തയ്യാറാക്കിയത്. ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസ്, എച്ച് സി എല്‍ ടെക്‌നോളജീസ്, എച്ച് ഡി എഫ് സി ബാങ്ക്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര, എഷ്യന്‍ പെയിന്റ്‌സ്, ലുപിന്‍, മദര്‍സം സൂമി സിസ്റ്റംസ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോര്‍സ്, ടെക്മഹീന്ദ്ര, ടൈറ്റന്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ കമ്പനികള്‍.

ചൈനയില്‍ നിന്നുള്ള 16 കമ്പനികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ നിന്ന് ആറ്, ഹൊങ്കോംഗില്‍ നിന്ന് മൂന്ന്, ജപ്പാന്‍, ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് കമ്പനികള്‍ വീതവുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 1300 കമ്പനികളില്‍ നിന്നാണ് 50 കമ്പനികളെ തിരഞ്ഞെടുത്തിട്ടുള്ളത്.