Connect with us

Ongoing News

കൊളംബിയക്കെതിരെ നെയ്മര്‍ ബ്രസീലിനെ നയിക്കും

Published

|

Last Updated

ബ്രസീലിയ: കൊളംബിയക്കെതിരായ ഇന്നത്തെ സൗഹൃദ മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിനെ നയിക്കും. കോച്ച് ദുംഗയാണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്റ്റന്‍ തിയാഗോ സില്‍വ ഇന്ന് കളിച്ചേക്കില്ല.
സ്‌കൊളാരിയെ പുറത്താക്കി ദുംഗയെ വീണ്ടും കോച്ച് ആക്കിയതിനു ശേഷമുള്ള ബ്രസീലിന്റെ ആദ്യ മത്സരമാണിത്. ലോകകപ്പിലെ നാണംകെട്ട തോല്‍വിയെത്തുടര്‍ന്നാണ് സ്‌കൊളാരിയെ ബ്രസീല്‍ പുറത്താക്കിയത്. 22കാരനായ നെയ്മറിന് ടീമിനെ നയിക്കാനുള്ള എല്ലാ മികവുമുണ്ടെന്ന് കോച്ച് ദുംഗ പറഞ്ഞു. ടീമിലെ പലര്‍ക്കും നയിക്കാനുള്ള മികവുണ്ട്. അതുകൊണ്ട് ആംബാന്റ് ലഭിച്ചില്ലെന്ന് കരുതി ആരും നായകന് താഴെയാണെന്ന് കരുതേണ്ടെന്നും ദുംഗ പറഞ്ഞു.
ലോകകപ്പില്‍ കൊളംബിയക്കെതിരായ മത്സരത്തിലാണ് നെയ്മറിന്റെ നട്ടെല്ലിന് പരിക്കേറ്റത്. ബ്രസീല്‍ മത്സരത്തില്‍ 2-1ന് വിജയിച്ചിരുന്നു. ലോകകപ്പിലെ തോല്‍വിക്ക് പകരം ചോദിക്കുകയാണ് കൊളംബിയയുടെ ലക്ഷ്യം. സൂപ്പര്‍ താരം ഫാല്‍കാവോയും കൊളംബിയന്‍ നിരയില്‍ തിരിച്ചത്തും. മാത്രമല്ല. ജര്‍മനിയില്‍ നിന്ന് ഏഴു ഗോള്‍ വാങ്ങിയ ബ്രസീല്‍ ഹോളണ്ടിനെതിരെ മൂന്നു ഗോളും വാങ്ങി ആത്മ വിശ്വാസം മുഴുവന്‍ നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോള്‍. ബ്രസീലിന്റെ തിരിച്ചടികളുടെ സമയത്തു തന്നെ തിരിച്ചടിക്കാം എന്നാണ് കൊളംബിയയുടെ കണക്കു കൂട്ടല്‍. അതേസമയം നെയ്മറിന് നായക പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരം അഗ്നി പരീക്ഷയാകും.

Latest