Connect with us

National

സദാശിവത്തെ ഗവര്‍ണറാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി: കേരളാ ഗവര്‍ണര്‍ പി സദാശിവത്തിനെതിരെ സുപ്രീംകോടതിയില്‍ ഹരജി. മുന്‍ ചീഫ് ജസ്റ്റിസായ സദാശിവത്തിന്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. വിരമിച്ച ജഡ്ജിമാര്‍ ഗവര്‍ണര്‍ പദവി പോലുള്ളവ ഏറ്റെടുക്കുന്നതിനെക്കുറിച്ച് പ്രത്യേക മാര്‍ഗരേഖ വേണം. ഇതില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ സദാശിവം തീരുമാനങ്ങള്‍ എടുക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെയാണ് സദാശിവം കേരളാ ഗവര്‍ണറായി ചുമതലയേറ്റെടുത്തത്.
ബഗളുരുവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഹരജി നല്‍കിയത്. സദാശിവത്തെ ഗവര്‍ണറാക്കുന്നതിനെതിരെ നേരത്തെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശമുയര്‍ന്നിരുന്നു.

Latest