Connect with us

Business

സ്വര്‍ണവില മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍

Published

|

Last Updated

സിംഗപൂര്‍: ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെ സ്വര്‍ണവില മൂന്ന്മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ബുള്ളിയന്‍ വിപണിയില്‍ കഴിഞ്ഞ ദിവസം വന്‍തോതില്‍ സ്വര്‍ണം വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഡോളറിനെതിരെ യൂറോയുടെ മൂല്യം 14 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയതും സ്വര്‍ണവില കുറയാന്‍ കാരണമായി. ഔണ്‍സിന് 1,256.90 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് വെള്ളി, വജ്രം തുടങ്ങിയവയുടെ വിലയേയും കാര്യമായി ബാധിച്ചിട്ടുണ്ട്.