Connect with us

National

പക്ഷാഘാതം: ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് നാവികന്‍

Published

|

Last Updated

ന്യൂഡല്‍ഹി: പക്ഷാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലായ കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ നാട്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കി. ലാത്തോറെ മാസിമിലിയാനോയാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ആരോഗ്യം വീണ്ടെടുക്കാന്‍ തന്നെ നാട്ടിലേക്ക് വിടണമെന്നാണ് നാവികന്റെ ആവശ്യം. ഹരജി കോടതി നാളെ പരിഗണിക്കും.
കഴിഞ്ഞയാഴ്ചയാണ് ലാത്തോറെ മാസിലിമിലിയാനോയെ പക്ഷാഘാതത്തെത്തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ നില ഗുരുതരമല്ലെന്നും ചികിത്സയോട് പ്രതികരക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
2012-ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. എന്റിക ലെക്‌സി എന്ന കപ്പലിലെ രണ്ട് നാവികര്‍ കേരളതീരത്തിനടുത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നത്. തുടര്‍ന്ന് അറസ്റ്റിലായ നാവികരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഇന്ത്യ തിരിച്ചയച്ചിരുന്നില്ല.

Latest