Connect with us

National

നിഥാരി കൂട്ടക്കൊല: സുരേന്ദ്ര കോലിയുടെ വധശിക്ഷ സ്‌റ്റേ ചെയ്തു

Published

|

Last Updated

nithariമീററ്റ്: നിഥാരി കൂട്ടക്കൊലക്കേസ് പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. ശിക്ഷ നടപ്പാക്കുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ജില്ലാ മജിസ്‌ട്രേട്ട് സ്‌റ്റേ ഉത്തരവ് മീററ്റ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയത്.

സുരീന്ദര്‍ കോലിയുടെ ദയാഹര്‍ജി ജൂലൈ 27ന് രാഷ്ട്രപതി തളളിയിരുന്നു. തുടര്‍ന്ന് ഈയാഴ്ച ശിക്ഷ നടപ്പാക്കുന്നതിനായി ഗാസിയാബാദ് സെഷന്‍സ് കോടതി മരണവാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ റിവ്യൂ ഹരജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് കഴിഞ്ഞ ആഴ്ച്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ പശ്ചാതലത്തില്‍ കോലി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ വീട്ടില്‍ വെച്ച് കോലിയുടെ ഹരജി പരിഗണിച്ച ജസ്റ്റിസ് എച്ച എല്‍ ദത്തു വധശിക്ഷ ഒരാഴ്ച്ചത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. കേസ് കോടതി അടുത്ത ആഴ്ച്ച പരിഗണിക്കും.

നോയിഡയിലെ വീട്ടുജോലിക്കാരനായിരുന്ന സുരീന്ദര്‍ കോലി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 16 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം സുരീന്ദര്‍ കോലിക്കെതിരെ എടുത്തിരുന്നത്.