Connect with us

Kerala

മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ പുന:പരിശോധനാ ഹരജിയില്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ അസൗകര്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. കേസ് അടുത്ത ആഴ്ച പരിഗണിച്ചേക്കും.
ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഹരജി ഇന്നലെ പരിഗണിച്ചിരുന്നെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുമെന്നായിരുന്നു കരുതിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിക്കെിതരെയാണ് കേരളത്തിന്റെ പുന:പരിശോധനാ ഹരജി.

---- facebook comment plugin here -----

Latest