Connect with us

Business

കാര്‍ഡില്ലാതെയും എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാം

Published

|

Last Updated

മുംബൈ: എ ടി എം കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള പുതിയ വിദ്യയുമായി ഐ സി ഐ സി ഐ ബേങ്ക് രംഗത്ത്. ഇനി മുതല്‍ ബേങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കാന്‍ എ ടി എം കാര്‍ഡിന്റെ സഹായം ആവശ്യമില്ല.
ഐ സി ഐ സി ഐ ബേങ്കിന്റെ 10,000 എ ടി എമ്മുകളില്‍ നിന്ന് ഇനി മുതല്‍ ഈ സേവനം ലഭ്യമാകും. ബേങ്കിംഗ് രംഗത്ത് ഇലക്‌ട്രോണിക് പേയ്‌മെന്റ് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പുത്തന്‍ സാങ്കേതിക വിദ്യ രംഗത്തിറക്കാന്‍ കാരണമായതെന്ന് ബേങ്ക് അധികൃതര്‍ പറഞ്ഞു.
മൊബൈല്‍ നമ്പറും അഡ്രസും മറ്റുമായി ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. രജിസ്‌ട്രേഷന്‍ വഴി ലഭിക്കുന്ന നാലക്ക കോഡുപയോഗിച്ചാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക. മൊബൈല്‍ നമ്പറും രഹസ്യ കോഡും യോജിച്ചാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. ബേങ്കില്‍ പണം നിക്ഷേപിച്ച് രണ്ട് ദിവസത്തിന് ശേഷമേ ഈ സേവനം ലഭ്യമാകുകയുള്ളൂ.

 

 

Latest