Connect with us

First Gear

സ്‌കോഡ യതി പുതിയ പതിപ്പ് എത്തി

Published

|

Last Updated

scoda yathi

സ്‌കോഡ യതിയുടെ പരിഷ്‌കരിച്ച പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. വമ്പന്‍ കാര്‍ കമ്പനികളെ പിന്തള്ളി യു കെയിലെ കാര്‍ പ്രേമികളുടെ ഇഷ്ട വാഹനമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മോഡലാണ് യതി. പരിഷ്‌കരിച്ച ബട്ടര്‍ഫ്‌ളൈ രൂപത്തിലുള്ള ബമ്പറാണ് പുതിയ പതിപ്പിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. എല്‍ ഇ ഡി ടെയില്‍ ലാംപ്, പുതിയ അലോയ് വീലുകള്‍, ബൈസെനോണ്‍ ഹെഡ്‌ലാംപുകള്‍ തുടങ്ങിയവും സ്‌കോഡ യതിയെ മികച്ചതാക്കുന്നു.

ഇന്റീരിയര്‍ ഡിസൈനില്‍ ഡാഷ്‌ബോര്‍ഡിന്റെ രൂപം പരിഷ്‌കരിച്ചിട്ടുണ്ട്. ഒക്ടേവിയയുടെ പോലെയുള്ള പുതിയ സ്റ്റിയറിങ്ങ് വീലാണ് യെതിയിലുള്ളത്. സീറ്റുകളും സ്റ്റിയറിങ്ങും ലെതര്‍ പൊതിഞ്ഞിട്ടുണ്ട്. കീലെസ് എന്‍ട്രി, ക്‌ളൈമെറ്റ് കണ്‍ട്രോള്‍, ഇലക്ടിക്കലി ഫോള്‍ഡബിള്‍ വിംഗ് മിറര്‍, 8 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, എ ബി എസ് ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നിവ യെതിയിലുണ്ട്.

നിലവിലെ അതേ എഞ്ചിനുകള്‍ തന്നെയാണ് ഈ യെതിയിലുമുള്ളത്. രണ്ട് പവര്‍ കോണ്‍ഫിഗറേഷനുള്ള 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍. ഫോര്‍ വീല്‍ ഡ്രൈവ് മോഡലില്‍ 140 പിഎസും 320 എന്‍എം ടോര്‍ക്കും ലഭിക്കുന്നു. ടു വീല്‍ ഡ്രൈവ് മോഡലില്‍ 110 പി എസും 250 എന്‍ എം ടോര്‍ക്കും ലഭിക്കുന്നുണ്ട്. 4*2 മോഡലില്‍ 17.72 മൈലേജും 4*4 മോഡലില്‍ 17.67 മൈലേജും കമ്പനി ഓഫര്‍ ചെയ്യുന്നു.