Connect with us

National

ബാര്‍ കേസ്: ഹൈക്കോടതിയില്‍ സര്‍ക്കാറിന് വേണ്ടി കപില്‍ സിബല്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ഹാജരാകും. അഡ്വക്കറ്റ് ജനറലിനെ ഹാജരാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാറിന് എന്തെങ്കിലും തിരിച്ചടി നേരിട്ടാല്‍ ഒത്തുകളിച്ചെന്ന് ആരോപണം ഒഴിവാക്കാനാണിത്.
എന്നാല്‍ സുപ്രീംകോടതിയില്‍ സര്‍ക്കാറിന് തിരിച്ചടി നേരിടാന്‍ കാരണം കപില്‍ സിബലായതുകൊണ്ടാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കപില്‍ സിബല്‍ ബാറുടമകള്‍ക്ക് വേണ്ടി ഹാജരാകുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ കപില്‍ സിബലിനെയാണ് ബാറുടമകള്‍ക്കെതിരെ രംഗത്തിറക്കിയത്. കേസില്‍ ഈ മാസം 16ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സുപ്രീംകോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ നയം അനുസരിക്കാന്‍ ബാറുടമകള്‍ ബാധ്യസ്ഥരാണെന്നതായിരിക്കും സര്‍ക്കാര്‍ സത്യവാങ്മൂലം.

Latest