Connect with us

National

അജിത് സിംഗിന്റെ വസതിയിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിയാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രി അജിത് സിംഗിന്റെ വീട്ടിലെ ജല വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ മന്ത്രിയായിരുന്നപ്പോള്‍ താമസിച്ചിരുന്ന വസതി ഒഴിയണമെന്നാവശ്യപ്പെട്ട് ജൂലായിലാണ് അജിത് സിംഗിന് നോട്ടീസ് നല്‍കിയത്.

അജിത് സിംഗ് ഒഴിയാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് സംഘം മന്ത്രിയെ ഒഴിപ്പിക്കാനെത്തിയിരുന്നു. എന്നാല്‍ അനുയായികള്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്ന് പോലീസ് സംഘം പിന്‍വാങ്ങുകയായിരുന്നു.

കായിക മന്ത്രി സര്‍ബാനന്ദ സോനോവാളിനാണ് ഈ വസതി ബി ജെ പി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. അജിത് സിംഗ് ഒഴിയാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന സ്വകാര്യ ഗസ്റ്റ് ഹൗസില്‍ താമസിക്കുകയാണ് മന്ത്രി സോനോവാള്‍.