Connect with us

International

ഐ എസ് ഭീകരര്‍ മുസ്‌ലിങ്ങളല്ല; ചെകുത്താന്മാരെന്ന് ഡേവിഡ് കാമറൂണ്‍

Published

|

Last Updated

ലണ്ടന്‍: ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ ബ്രിട്ടന്‍ നിലപാട് കടുപ്പിക്കുന്നു. ഐഎസ് ഭീകരര്‍ മുസ്‌ലിങ്ങളല്ല ചെകുത്താന്‍മാരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. ഭീകരര്‍ കഴിഞ്ഞ ദിവസം വധിച്ച ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകന്‍ ഡേവിഡ് ഹെയിന്‍സ് ദേശീയ ഹീറോയാണെന്ന് കാമറൂണ്‍ വിശേഷിപ്പിച്ചു.
ഭീകരരെ ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. അവര്‍ നശിപ്പിക്കപ്പെടേണ്ടവരാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും തങ്ങള്‍ ഐ എസ് ഭീകരര്‍ക്കെതിരായ പോരാട്ടം ആരംഭിച്ചുകഴിഞ്ഞതായി പറഞ്ഞു. തങ്ങള്‍ ഇപ്പോള്‍ ഭീകരരുമായി യുദ്ധത്തിലാണെന്നും കെറി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകനെ കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ ഭീകര്‍ പുറത്തുവിട്ടത്. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും അമേരിക്കക്കുമുള്ള മുന്നറിയിപ്പാണിതെന്ന് ഐഎസ് ഭീകരര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.