Connect with us

Kerala

പ്ലസ്ടു: സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തില്‍ പ്ലസ്ടു കോഴ്‌സുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയക്കാന്‍ സുപ്രീംകോടതി ഉത്തരവായി. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്തിലെ സിഎംഎം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണിത്. പഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി സ്‌കൂളായ തങ്ങള്‍ക്ക് കോഴ്‌സ് അനുവച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കിയെങ്കിലും പരാതി പരിഗണിക്കാന്‍ കോടതി തയ്യാറായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.