Connect with us

Techno

ഭൂകമ്പ മുന്നറിയിപ്പ് ഇനി മൊബൈലിലും

Published

|

Last Updated

earth quakeഭൂകമ്പത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഇനി മൊബൈല്‍ ഫോണുകളിലും ലഭിക്കും. ഐ ഐ ടി ഗാന്ധിനഗറിലെ വിദ്യാര്‍ത്ഥികളാണ് സെല്‍ഫോണിന് സമാനമായ ആക്‌സിലറോ മീറ്ററുകളുള്ള സെന്‍സറുകള്‍ കണ്ടെത്തിയത്.

സെല്‍ ഫോണില്‍ ഈ സെന്‍സറുകള്‍ ഘടിപ്പിച്ചതിന് ശേഷം കമ്മ്യൂണിറ്റി സീസ്മിക് നെറ്റ് വര്‍ക്കില്‍ നിന്ന് ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഡാറ്റാകളക്ഷന്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമാവാം. ഒരു തവണ കണക്ട് ചെയ്താല്‍ ഫോണ്‍ ഭൂകമ്പ കമ്പനങ്ങളെ തിരിച്ചറിയാനാവുന്ന ഒരു സിംപിള്‍ സീസ്‌മോമീറ്ററര്‍ ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങും.

ഉപയോക്താവ് നില്‍ക്കുന്ന സ്ഥലവും ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രവും ഭൂകമ്പത്തിന്റെ ത്വരണവും കണക്കാക്കിയാണ് ഈ സെന്‍സറുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലാപ്‌ടോപ്, സ്മാര്‍ട്ട് ഫോണ്‍, ഡസ്‌ക് ടോപ് തുടങ്ങി ഇന്റര്‍നെറ്റ് കണക്ഷനുള്ള ഏത് ഉപകരണത്തിലും ഇവ ഇന്‍സ്റ്റാള്‍ ചെയ്യാനാവും.

Latest