Connect with us

National

ഇന്ത്യയുടെ വികസനമാകണം വ്യവസായികളുടെ ലക്ഷ്യം : പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയെ വികസിപ്പിക്കുക എന്നതാകണം രാജ്യത്തെ വ്യവസായികളുടെ മുദ്രാവാക്യമാകേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എഫ് ഡി ഐ എന്നതിന്റെ പൂര്‍ണ രൂപം ഫസ്റ്റ് ഡെവലപ്പ് ഇന്ത്യ എന്നാകണമെന്നും അദ്ദേഹം പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ (ഇന്ത്യയെ നിര്‍മ്മിക്കല്‍) പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. വികസനമാണ് ഈ സര്‍ക്കാറിന്റെ പ്രഥമ ലക്ഷ്യം. അതില്‍ രാഷ്ട്രീയമില്ല. മൂന്ന് മാസത്തെ ഭരണത്തില്‍ ഞാനും എന്റെ സഹപ്രവര്‍ത്തരും മികച്ച മുന്നേറ്റം നടത്തി. നമ്മുടെ നിര്‍മ്മാണ മേഖലയെ വളര്‍ച്ചയിലേക്ക് നയിക്കണം. അതിന്റെ ഗുണം രാജ്യത്തെ യുവാക്കള്‍ക്ക് ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ദരിദ്രരില്‍ ദരിദ്രരായവര്‍ക്കു വേണ്ടിയുള്ളതാണ്, രാജ്യത്തെ മുഴുവന്‍ ജനതക്കുവേണ്ടിയുള്ളതാണെന്നും നരേന്ദ്രമോദി പറഞ്ഞു.
ചടങ്ങില്‍ 500ലധികം കമ്പനികളുടെ സിഇഒമാര്‍ പങ്കെടുത്തു.