Connect with us

Techno

സാംസംഗ് ഗ്യാലക്‌സി നോട്ട് 4 രണ്ടാഴ്ച്ചക്കകം ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

note 4മുംബൈ: സാംസംഗിന്റെ പുതിയ ഫാബ്‌ലെറ്റായ ഗ്യാലക്‌സി നോട്ട് 4 രണ്ടാഴ്ച്ചക്കകം ഇന്ത്യന്‍ വിപണിയിലെത്തും. ദീപാവലി ഉല്‍സവ സീസണില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാംസംഗ് എത്തുന്നത്. ആന്‍ഡ്രോയിഡ് 4.4.4 കിറ്റ്കാറ്റ് സോഫ്റ്റ്‌വെയറിലാണ് നോട്ട് 4 പ്രവര്‍ത്തിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 805 പ്രൊസസര്‍, എച്ച് ടി എം എല്‍ 5 ബ്രൗസര്‍, കോണിംഗ് ഗോറില്ല ഗ്ലാസ് 3 ഉപയോച്ചിട്ടുള്ള 5.7 ഇഞ്ച് ഡിസ്‌പ്ലേ, 3 ജി ബി റാം തുടങ്ങിയവയാണ് നോട്ട് 4ന്റെ സവിശേഷതകള്‍.

വെള്ള, കറുപ്പ്, ബ്രോണ്‍സ് ഗോള്‍ഡ്, പിങ്ക് എന്നീ നിറങ്ങളില്‍ നോട്ട് 4 വിപണിയിലെത്തും. ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളില്‍ 56, 000 രൂപക്കാണ് ബുക്കിംഗ് നടക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Latest