Connect with us

Techno

ചെന്നൈ റെയില്‍വേ സ്‌റ്റേഷന്‍ രാജ്യത്തെ ആദ്യ വൈഫൈ സ്റ്റേഷന്‍

Published

|

Last Updated

ചെന്നൈ: ചെന്നൈ റെയില്‍വേ സ്റ്റേഷന്‍ രാജ്യത്തെ ആദ്യ വൈഫൈ സ്റ്റേഷനായി. വെള്ളിയാഴ്ച്ച റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയാണ് സ്റ്റേഷനിലെ വൈഫൈ സംവിധാനം ഉദ്ഘാടനം ചെയ്തത്. 60 ലക്ഷം രൂപ ചിലവഴിച്ചാണ് വൈ ഫൈ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ആദ്യത്തെ 30 മിനുട്ട് നേരം ഇന്റര്‍നെറ്റ് സേവനം സൗജന്യമായിരിക്കും.പിന്നീട് കൂടുതല്‍ സമയം ആവശ്യമെങ്കില്‍ ഓണ്‍ലൈനായി പണമടച്ച് സൗകര്യം ഉപയോഗിക്കാം.ഒറ്റത്തവണ പാസ്‌വേഡ് സംവിധാനത്തിലാണ് വൈഫൈ പ്രവര്‍ത്തിക്കുന്നത്.