Connect with us

National

ജയലളിതയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക്‌ മാറ്റി

Published

|

Last Updated

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ കോടതിമാറ്റി.ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കാണ് മാറ്റിയത്. കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് അപേക്ഷ മാറ്റിയത്.
പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാലാണ് കേസ് മാറ്റിയത്. പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. കേസില്‍ വിശദമായ മറുപടി സത്യവാങ്മൂലം നല്‍കാനും കോടതി ആവശ്യപ്പെട്ടു.

മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി ഉള്‍പ്പെടെയുള്ള അഭിഭാഷക സംഘം ജയലളിതക്കായി എത്തിയിരുന്നു. വിചാരണക്കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരജിയും നല്‍കിയിട്ടുണ്ട്. കേസ് കോടതി മാറ്റിവച്ചതോടെ ജയലളിത അടുത്ത തിങ്കളാഴ്ചവരെ ജയലില്‍ കഴിയേണ്ടി വരും. കേസിലെ മറ്റു പ്രതികളായ നടരാജന്‍, ഇളവരശി, സുധാകരന്‍ എന്നിവരും ജാമ്യോപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.