Kerala
വിവാദ സ്‌കൂള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കുമെന്ന് കലക്ടര്‍
തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടിലടച്ച സ്‌കൂള്‍ ജില്ലാ ഭരണകൂടം ഏറ്റെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സ്‌കൂള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും. വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ രക്ഷിതാക്കള്‍ ആശങ്ക അറിയിച്ചതിനാലാണിത്. കുട്ടികളുടെ ഭാവിയ്ക്കാണ് മുന്‍ഗണനയെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രതിയായ പ്രധാനാധ്യാപിക ശശികലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
കുട്ടിയെ പട്ടിക്കൂട്ടലടച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് കുടപ്പനക്കുന്നിലെ ജവഹര്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഡിപിഐ ഉത്തരവിട്ടിരുന്നു. സ്‌കൂള്‍ പ്രവര്‍ത്തിച്ചത് നിയമവരുദ്ധമായാണെന്ന് കണ്ടെത്തലിനെത്തുടര്‍ന്നിയിരുന്നു നടപടി. ഇതിനു പിന്നാലെയാണ് കലക്ടറുടെ വിശദീകരണം.
---- facebook comment plugin here -----