Connect with us

Ongoing News

വെങ്കല മെഡല്‍ സ്വീകരിക്കാതെ സരിതാ ദേവി പ്രതിഷേധിച്ചു

Published

|

Last Updated

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ലഭിച്ച വെങ്കല മെഡല്‍ ഇന്ത്യന്‍ ബോക്‌സിങ് താരം സരിതാ ദേവി സ്വീകരിച്ചില്ല. റഫറിമാര്‍ സരിതാ ദേവിയെ തോല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മെഡല്‍ സ്വീകരിക്കാതിരുന്നത്. സമ്മാന ദാന ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ താരം തന്നെ തോല്‍പ്പിച്ച കൊറിയന്‍ താരത്തിന് മെഡല്‍ കൈമാറിയാണ് കളം വിട്ടത്.
വനിതാ ബോക്‌സിംഗില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച മണിപ്പൂരുകാരിയുടെ മുന്നേറ്റം റഫറിമാരുടെ ഒത്തുകളിയില്‍ അട്ടിമറിക്കപ്പെടുകയായിരുന്നു. അറുപത് കി.ഗ്രാം വിഭാഗം സെമിഫൈനലില്‍ ദക്ഷിണകൊറിയന്‍ എതിരാളി ജിന പാര്‍ക്കിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും ഫലം വന്നപ്പോള്‍ സരിതിതാ ദേവി തോറ്റതായി പ്രഖ്യാപിക്കുകയായിരുന്നു. മൂന്ന് വിധികര്‍ത്താക്കളും ഒരു പോലെ ആതിഥേയ രാഷ്ട്രത്തിന്റെ ഇംഗിതത്തിനനുസരിച്ച് നില്‍ക്കുകയായിരുന്നു. ഇടി കൊണ്ട് പരവശയായ കൊറിയന്‍ താരത്തില്‍ ജേതാവിന്റെ ശരീര ഭാഷ പോലുമില്ലായിരുന്നു. ഫലമറിഞ്ഞ് അമ്പരന്ന സരിത ദേവി തന്റെ അപ്രിയം കോര്‍ട്ടില്‍ വെച്ച് തന്നെ പ്രകടമാക്കിയിരുന്നു.

---- facebook comment plugin here -----

Latest