Connect with us

Techno

പഴമയെ കൈവിടാതെ വിന്‍ഡോസ് 10 ഒ എസുമായി മൈക്രോസോഫ്റ്റ്

Published

|

Last Updated

Windows-10സാന്‍ഫ്രാന്‍സിസ്‌കോ: പഴമയും പുതുമയും കോര്‍ത്തിണക്കി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി മൈക്രോസോഫ്റ്റ് എത്തുന്നു. തങ്ങളുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 ചൊവ്വാഴ്ച്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അവതരിപ്പിച്ചത്. വിന്‍ഡോസ് 8 ആണ് മൈക്രോസോഫ്റ്റ് അവസാനം അവതരിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം. വിന്‍ഡോസ് 9 പതിപ്പ് ഒഴിവാക്കിയാണ് വിന്‍ഡോസ് 10 അവതരിപ്പിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച വിന്‍ഡോസ് 8 വേണ്ടത്ര ജനപ്രിയമാവാതെ വന്നതിനാലാണ് മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നത്. സ്മാര്‍ട് ഫോണ്‍, ടാബ്ലെറ്റ്, ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ്, എന്നിവയിലെല്ലാം സുഗമമായി പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് വിന്‍ഡോസ് 10 രൂപകല്‍പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വിന്‍ഡോസ് 7ലെ സ്റ്റാര്‍ട് മെനുവിന് സമാനമാണ് വിന്‍ഡോസ് 10ലെ സ്റ്റാര്‍ട് മെനുവും. വിന്‍ഡോസ് 8ലെ ടൈല്‍സ് മെനു അതുപോലെ വിന്‍ഡോസ് 10ലും നിലനിര്‍ത്തിയിട്ടുണ്ട്. കാലങ്ങളായി വിന്‍ഡോസ് ഉപയോഗിക്കുന്നവരെ വിന്‍ഡോസ് 10 നിരാശപ്പെടുത്തില്ലെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

 

Latest