Connect with us

National

മുല്ലപ്പെരിയാര്‍: കേരളത്തിനെതിരെ സുപ്രീംകോടതിയില്‍ തമിഴ്‌നാടിന്റെ ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാട് കേരളത്തിനെതിരെ പുതിയ ഹരജി നല്‍കി. മുല്ലപ്പെരിയാറിനു സമീപം കേരളം നിര്‍മ്മിക്കുന്ന പാര്‍ക്കിങ്ങ് ഗ്രൗണ്ടിന്റെ നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ടാണ് ഹരജി. 1886ലെ കരാര്‍ പ്രകാരമുള്ള തമിഴ്‌നാടിന്റെ ഭൂമിയിലാണ് കേരളം പാര്‍ക്ക് നിര്‍മ്മിക്കുന്നതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്റെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യും. നിര്‍മ്മാണത്തിനെതിരെ കേരള സര്‍ക്കാറിനെ സമീപിച്ചിട്ടും പിന്‍മാറാന്‍ തയ്യാറായിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ കേരളത്തോട് ആവശ്യപ്പെടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest