Connect with us

Ongoing News

സരിതാ ദേവി വെങ്കലമെഡല്‍ സ്വീകരിക്കും

Published

|

Last Updated

L. Sarita Deviഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബോക്‌സിംഗ് വെങ്കലമെഡല്‍ സരിതാ ദേവി സ്വീകരിക്കും. ഒളിംബിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുമായി ഇന്ത്യന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിധിനിര്‍ണയത്തില്‍ പ്രതിഷേധിച്ച് സരിത മെഡല്‍ സ്വീകരിച്ചിരുന്നില്ല. സരിതയുടെ വിലക്ക് ഒഴിവാക്കാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ സംഘത്തലവന്‍ അറിയിച്ചു. വെള്ളിയാഴ്ച സരിത മെഡല്‍ വാങ്ങും.

60 കിലോ വിഭാഗം ബോക്‌സിംഗില്‍ റഫറിമാരുടെ വിവാദ തീരുമാനത്തെ തുടര്‍ന്നാണ് സരിതാ ദേവി തോറ്റത്. സെമിഫൈനലില്‍ തോറ്റ സരിത ദേവി മെഡല്‍ദാന ചടങ്ങില്‍ തന്റെ കഴുത്തില്‍ മെഡല്‍ അണിയിക്കാന്‍ അനുവദിച്ചില്ല. കൈയില്‍ വാങ്ങിയ മെഡല്‍ പിന്നീട കൊറിയന്‍ ജിന പാര്‍ക്കിനിന്റെ കഴുത്തില്‍ അണിയിക്കുകയായിരുന്നു. കാര്യമറിയാതെ മെഡല്‍ സ്വീകരിച്ച കൊറിയന്‍ താരം പിന്നീട് സരിത്ക്ക് മെഡല്‍ തിരിച്ചു നല്‍കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.