Connect with us

National

മോഹന്‍ ഭഗവതിന്റെ പ്രസംഗം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത് വിവാദമാകുന്നു

Published

|

Last Updated

നാഗ്പൂര്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസംഗം ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്തത് വിവാദമാകുന്നു. ഇന്ന് രാവിലെയാണ് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടത്തിയ മോഹന്‍ഭഗവതിന്റെ വിജയദശമി ദിന സന്ദേശം ദൂരദര്‍ശന്‍ തത്സമയസംപ്രേഷണം നടത്തിയത്.
ആര്‍എസ്എസ് മേധാവികള്‍ എല്ലാ വര്‍ഷവും വിജയദശമി ദിന പ്രസംഗം നടത്താറുണ്ടെങ്കിലും അത് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യാറില്ല. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാറിന്റെ കാലത്തു പോലും സംപ്രേഷണം ചെയ്തിട്ടില്ല. വിജയദശമി ദിന സന്ദേശം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശങ്ങളായാണ് കരുതുന്നത്. പ്രസംഗത്തില്‍ മോഹന്‍ ഭഗവത് രാജ്യത്തെ നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ചും പുതിയ സര്‍ക്കാറില്‍ സംഘടനക്കുള്ള പ്രതീക്ഷകളെക്കുറിച്ചുമാണ് സംസാരിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ദേവേന്ദ്ര തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ആര്‍എസ്എസ് രൂപംകൊണ്ട് 90ാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് പ്രത്യേകതയും ഇത്തവണത്തെ വിജയദശമി ദിനത്തിനുണ്ട്. 1925ല്‍ വിജയദശമി ദിനത്തിലാണ് നാഗ്പൂരില്‍ ആര്‍എസ്എസ് രൂപംകൊണ്ടത്.

 

Latest