Connect with us

Sports

നെയ്മര്‍ ലോകത്തെ ഏറ്റവും മികച്ച താരമാകുമെന്ന് മെസ്സി

Published

|

Last Updated

ബാഴ്‌സലോണ: ബാഴ്‌സയിലെ തന്റെ സഹതാരമായ നെയ്മറെ പുകഴ്ത്തി സൂപ്പര്‍ താരം ലയണല്‍ മെസ്സി. നെയ്മര്‍ ലോകത്തെ ഏറ്റവും മികച്ച താരമാകുമെന്ന് മെസ്സി ബാഴ്‌സലോണയുടെ ഒഫീഷ്യല്‍ ട്വിറ്ററില്‍ കുറിച്ചു. അതിനുള്ള കഴിവും ഫിറ്റനസ്സും നെയ്മര്‍ക്കുണ്ടെന്നും മെസ്സി കുറിച്ചു.
ബാഴ്‌സയില്‍ ഇരുവരും മികച്ച സഖ്യമായി മാറിക്കൊണ്ടിരിക്കെയാണ് ഇന്ന് ലോകത്തെ ഏറ്റവും മികച്ച താരമായി കണക്കാക്കുന്ന മെസ്സിയുടെ പ്രസ്താവന. ബ്രസീലിനും സാന്റോസിനും മികച്ച കളി കാഴ്ചവച്ചിട്ടുള്ള നെയ്മര്‍  ബാഴ്‌സയിലും താളം കണ്ടെത്തിയത് സമീപകാലത്ത് തളര്‍ച്ച നേരിട്ട ബാഴ്‌സയ്ക്ക് ആശ്വാസമായിരിക്കുകയാണ്. ബാഴ്‌സയില്‍ റൊണാള്‍ഡീന്യോയും മെസ്സിയും ഉണ്ടായിരുന്ന ബന്ധത്തിന്റെ അതേ പതിപ്പാണ് മെസ്സി-നെയ്മര്‍ കൂട്ടുകെട്ടെന്ന് വിലയിരുത്തുന്നവരും ഉണ്ട്. റൊണാള്‍ഡീന്യോയും മെസ്സിയും, മെസ്സിയും നെയ്മറും തമ്മിലുള്ള ഒരേ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മെസ്സിയെ മെച്ചപ്പെടാന്‍ താന്‍ സഹായിച്ചതുപോലെ മെസ്സി നെയ്മറെ സഹായിക്കുമെന്ന് കരുതുന്നതായി റൊണാള്‍ഡീന്യോയും പറഞ്ഞിരുന്നു.

Latest