Connect with us

Kerala

പത്മനാഭ സ്വാമി ക്ഷേത്രം; ജില്ലാ ജഡ്ജിക്കെതിരെ അമിക്കസ് ക്യൂറി

Published

|

Last Updated

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അമിക്കസ് ക്യൂറിയുടെ പുതിയ റിപ്പോര്‍ട്ട്. ഭരണസമിതി അധ്യക്ഷയും ജില്ലാ ജഡ്ജിയുമായ ഇന്ദിരക്കെതിരെയുള്ള പരാമര്‍ശങ്ങളാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്.
ജഡ്ജിയുടെ പ്രവര്‍ത്തനം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്കു തടസമാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍ പൊലിസ് സുരക്ഷാ സന്നാഹവുമായാണു ജില്ലാ ജഡ്ജി എത്തുന്നത്. ഇതു ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ഇതിനായി ശക്തമായ ഇടപെടല്‍ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ 11നാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച കേസ് സുപ്രീംകോടതി ഇനി പരിഗണിക്കുന്നത്. അതിനു മുന്‍പ് അമിക്കസ് ക്യൂരി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.