Connect with us

Ongoing News

വ്യാജ ലൈക്കുകാര്‍ക്ക് പൂട്ടിടാന്‍ ഫെയ്‌സ്ബുക്ക്

Published

|

Last Updated

സന്‍ഫ്രാന്‍സിസ്‌കോ:പ്രൊഫല്‍ പിക്ചറിന് വ്യാജ ലൈക്കുകള്‍ കൂട്ടാന്‍ റീചാര്‍ജ് ചെയ്യിപ്പിക്കുന്നരുടെ ശ്രദ്ധയ്ക്ക്..നിങ്ങളെ പൂട്ടിക്കെട്ടാന്‍ ഫെയ്‌സ്ബുക്ക് ഒരുങ്ങിക്കഴിഞ്ഞു. ഫോട്ടോകള്‍ക്ക് ലഭിക്കുന്ന ലൈക്കുകള്‍ പലതും വ്യാജമാണെന്ന് ഫെയ്‌സബുക്ക് തിരിച്ചറിഞ്ഞതോടെയാണ് ഇത്തരക്കാരെ പിടികൂടാന്‍ ഒരുങ്ങുന്നത്. വ്യാജന്മാരെ നിയമപരമായി നേരിടാനാണ് ഫേസ്ബുക്കിന്റെ നീക്കം.

ചില കമ്പനികളുടെയും പൊതു പ്രവര്‍ത്തകരുടേയും ലൈക്കുകള്‍ പലതും വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്. ഇത്തരക്കാരെ കണ്ടെത്തി ഇവരുടെ വ്യാജ ലൈക്കുകള്‍ നീക്കം ചെയ്യയുകയും ലൈക്ക് വാഗ്ദാനം ചെയ്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യലുമാണ് ഫെയ്‌സ്ബുക്ക് ആസുത്രണം ചെയ്യുന്നത്. ലൈക്കുകളുടെ എണ്ണം വര്‍ധിപ്പിച്ച സുഹൃത്തുക്കള്‍ക്കിടയില്‍ ശ്രദ്ധേയനാവാന്‍ റീചാര്‍ജ് ചെയ്ത്‌കൊടുത്താണ് പലരും വ്യാജലൈക്ക് വര്‍ധിപ്പിക്കുന്നത്. റീചാര്‍ജിന്റെ കണക്കനുസരിച്ച് വ്യാജ ലൈക്കിന്റെ എണ്ണവുംകൂട്ടാന്‍ ഇക്കൂട്ടര്‍ തയ്യാറാണ്.വ്യാജന്മാരെ കണ്ടെത്തുന്നതിനുള്ള ടെക്‌നോളജി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് എഞ്ചിനീയര്‍ മാറ്റ് ജോണ്‍സ് പറഞ്ഞു.