Connect with us

Ongoing News

ഇന്ത്യന്‍ പര്യടനത്തിന് നരെയ്ന്‍ ഇല്ല

Published

|

Last Updated

ഇന്ത്യന്‍ പര്യടനത്തില്‍ നിന്നും വെസ്റ്റിന്‍ഡീസ് മാന്ത്രിക സ്പിന്നര്‍ സുനില്‍ നരെയ്‌നെ പിന്‍വലിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തില്‍ നിന്നും ബൗളിംഗ് ആക്ഷനിലെ അപാകതമൂലം സുനില്‍ നരെയ്‌നെ വിലക്കിയതിനു പിന്നാലെയാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി. സുനില്‍ നരെയ്‌ന് പകരം ആരെ കളിപ്പിക്കുമെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം എട്ട് മുതലാണ് വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റും ഒരു ഏകദിനവുമാണ് ഇന്ത്യന്‍ പര്യടനത്തിലുളളത്. ഏകദിനത്തിലും ട്വന്റി 20യിലും ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനമാണ് സുനില്‍ നരെയ്‌നുള്ളത്.

---- facebook comment plugin here -----

Latest