Connect with us

Kerala

കൊലക്കേസ് പ്രതിയെ എങ്ങനെ അറിയുമെന്ന് രാജ്‌നാഥ് സിങ്

Published

|

Last Updated

ന്യൂഡല്‍ഹി: കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിശദീകരണം. തന്നെ തലപ്പാവ് അണിയിച്ചയാള്‍ കൊലക്കേസ് പ്രതിയാണെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് മന്ത്രി ചോദിച്ചു. സംഭവം വിവാദമായതോടെയാണ് മന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരത്ത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴാണ് മന്ത്രിയെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ കൈതമുക്കില്‍ സന്തോഷാണ് തലപ്പാവ് അണിയിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണിയാള്‍.
സംഭവത്തെത്തുടര്‍ന്ന് പ്രതിപക്ഷം ബിജെപിക്കും സംസ്ഥാന പൊലീസിനുമെതിരെ രംഗത്തെത്തിയിരുന്നു.