Connect with us

Kerala

പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ഫ്‌ളെക്‌സ് ഉപയോഗിക്കേണ്ടെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കേണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാതൃകയാകണമെന്നും കോടിയേരി പറഞ്ഞു. സ്വന്തം വീടുകളിലെ മാലിന്യങ്ങള്‍ സംസ്‌കരിച്ച ശേഷം വേണം പാര്‍ട്ടി പ്രവര്‍ത്തകര്‍ മാലിന്യ സംസ്‌കരണത്തിന് ഇറങ്ങേണ്ടതെന്ന് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പറഞ്ഞു.
സിപിഎം തുടങ്ങുന്ന മാലിന്യ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല ശില്‍പശാലയിലാണ് ഇരു നേതാക്കളുടേയും ആഹ്വാനം.

Latest