Connect with us

Kerala

കെപിസിസിയെ പരിഹസിച്ച് തരൂരിന്റെ ട്വീറ്റ്

Published

|

Last Updated

തിരുവനന്തപുരം: മോദിയെ പ്രശംസിച്ച തരൂരിന്റെ നടപടിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള കെപിസിസിയുടെ തീരുമാനത്തെ പരിഹസിച്ച് ശശി തരൂരിന്റെ ട്വീറ്റ്. കെപിസിസി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നെന്നറിഞ്ഞതില്‍ സന്തോഷം. അങ്ങനെയെങ്കിലും പറഞ്ഞു കേട്ടതിനുപകരം താന്‍ എഴുതിയത് വായിക്കുമല്ലോ എന്നാണ് ശശി തരൂരിന്റെ ട്വീറ്റ്.

മോദിയെ പുകഴ്ത്തിയ ശശി തരൂരിനെതിരെ  റിപ്പോര്‍ട്ട് നല്‍കാന്‍ കെപിസിസി തീരുമാനിച്ചിരുന്നു. ഇതിനെയാണ് എഐസിസി വക്താവായ തരൂര്‍ പരിഹസിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest