Connect with us

Kerala

ഷഹീദ് ബാവ വധം: ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം

Published

|

Last Updated

കോഴിക്കോട്: കൊടിയത്തൂര്‍ ശഹീദ് ബാവ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് പ്രത്യേക കോടതി ജഡ്ജ് എസ് കൃഷ്ണകുമാര്‍ ആണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷ കൂടാതെ 50,000 രൂപ പിഴയും വിധിച്ചു.

ഒന്നാം പ്രതി കൊല്ലാളത്തില്‍ അബ്ദുറഹ്മാന്‍ എന്ന ചെറിയാപ്പു (55), മൂന്നാം പ്രതി നാറഞ്ചിലത്ത് അബ്ദുല്‍ കരീം (45), നാലാം പ്രതി ഓട്ടോ ഡ്രൈവര്‍ നടക്കല്‍ കോട്ടക്കുഴിയില്‍ അബ്ദുള്‍ നാസര്‍ (31), അഞ്ചാം പ്രതി മാളിയേക്കല്‍ ഫയാസ് (28), ആറാം പ്രതി കളത്തിങ്ങല്‍ നാജിദ് (22), എട്ടാം പ്രതി പത്തേന്‍ കടവ് റാഷിദ് (22), ഒമ്പതാം പ്രതി എള്ളങ്ങല്‍ ഹിജാസ് റഹ്മാന്‍ (24), 10ാം പ്രതി നാറാഞ്ചിലത്ത് മുഹമ്മദ് ജംഷീര്‍ (25), 11ാം പ്രതി കൊളായില്‍ ഷാഹുല്‍ ഹമീദ് (29) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

2011 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം. കൊടിയത്തൂരിലെ ഒരു വീടിന് സമീപത്തുവെച്ച് രാത്രി പന്ത്രണ്ടോടെ ഒരു സംഘം ആളുകള്‍ ശഹീദ് ബാവയെ മര്‍ദിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇയാള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

 

 

Latest