Connect with us

National

ശശി തരൂരിന് ദിഗ്‌വിജയ് സിംഗിന്റെ പിന്തുണ

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് വിവാദത്തിലായ ശശി തരൂരിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്റെ പിന്തുണ. സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമാകാനുള്ള മോദിയുടെ ക്ഷണം ശശി തരൂര്‍ സ്വീകരിച്ചതില്‍ തെറ്റില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശുചിത്വപദ്ധതിയാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്നും ദിഗ്‌വിജയ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

വിവിധ ഘട്ടങ്ങളില്‍ മോദിയെ പിന്തുണച്ച തരൂരിനെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തരൂരിനെ വിമര്‍ശിച്ച് പാര്‍ട്ടി മുഖപത്രമായ വീക്ഷണം മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു.

Latest