Connect with us

National

സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നെന്ന് റിപ്പോര്‍ട്ട്‌

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദപുഷ്‌ക്കറിന്റെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ന്യൂസ് എക്‌സ് എന്ന ഇംഗ്ലീഷ് വാര്‍ത്താ ചാനലാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തു വിട്ടത്. മരണസമയത്ത് സുനന്ദ പുഷ്‌ക്കറിന് ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പുതിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അല്‍പ്രാക്‌സിന്‍ എന്ന ഗുളികയുടെ അമിത ഉപയോഗമാണ് സുനന്ദ പുഷ്‌ക്കറിന്റെ മരണകാരണമെന്നായിരുന്നു ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ എയിംസിലെ ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇത് ഖണ്ഡിക്കുന്നു. അല്‍പ്രാക്‌സിന്‍ അമിതമായി ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒന്നും സുനന്ദയുടെ ആന്തരിക അവയവങ്ങളില്‍ ഉണ്ടായിരുന്നില്ല.

Latest