Connect with us

First Gear

ഡ്യുവല്‍ ടോണ്‍ പജേരോ സ്‌പോര്‍ട്

Published

|

Last Updated

മിത്‌സുബിഷി എസ്‌യുവിയായ പജേരോ സ്‌പോര്‍ടിന് പുതിയ രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ കൂടി. യെല്ലോ വൈറ്റ്,ഫ്‌ലെയിം റെഡ് വൈറ്റ് എന്നിവയാണ് പുതിയ നിറങ്ങള്‍.ഡിവിഡി പ്ലേയര്‍,കൂളര്‍ ബോക്‌സ്,ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ബാഹ്യമിററുകള്‍ എന്നീ അധിക ഫീച്ചേഴ്‌സും ഡ്യുവല്‍ ടോണ്‍ പജേരോയ്ക്കുണ്ട്.

പജേരോ സ്‌പോര്‍ടിന്റെ 2.5 ലീറ്റര്‍ കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന് 175.6 ബിഎച്ച്പി 400 എന്‍എം ആണ് ശേഷി.ലീറ്ററിനു 12.81 കിമീ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ എക്‌സ് ഷോറൂം വില 23.91 ലക്ഷം രൂപ.