Connect with us

Kerala

പയ്യന്നൂരില്‍ ശിശുവിനെ വിറ്റതിന് ഡോക്ടര്‍ക്കെതിരെ കേസ്

Published

|

Last Updated

പയ്യന്നൂര്‍: നവജാത ശിശുവിനെ വിറ്റെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ചു ലക്ഷം രൂപക്ക് വിറ്റതായാണ് ആരോപണം. തായ് വേരി സ്വദേശികള്‍ക്ക് 2008ല്‍ ഡോ.ശ്യാമള കുട്ടിയെ വിറ്റെന്നാണ് ആരോപണം.
സമാനമായ മറ്റൊരു കേസിലും ഡോ.ശ്യാമള അന്വേഷണം നേരിടുന്നുണ്ട്. 2010ല്‍ ആറര ലക്ഷം രൂപയ്ക്ക് കുട്ടിയെ വിറ്റെന്നാണ് കേസ്. ശ്യാമളയുടെ ഭര്‍ത്താവ് കേസില്‍ രണ്ടാം പ്രതിയാണ്.

---- facebook comment plugin here -----

Latest