Connect with us

Eranakulam

വയലാര്‍ അവാര്‍ഡ്: കെആര്‍ മീരക്ക്

Published

|

Last Updated

കൊച്ചി: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് മലയാള സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരി കെ.ആര്‍ മീരയ്ക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊല്ലം ശാസ്താംകോട്ടയില്‍ ജനിച്ച കെ.ആര്‍ മീര ദീര്‍ഘകാലം മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകയായി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകയും മുഴുവന്‍സമയ എഴുത്തുകാരിയുമാണ്. 2009ലെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം 2013ലെ ഓടക്കുഴല്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ആവേ മരിയ, മീരാസാധു, നേത്രോന്‍മീലനം എന്നിവ പ്രധാന കൃതികളാണ്.

Latest