Connect with us

National

യു എന്‍ സമ്മേളനത്തിന് പോകുന്നതില്‍ നിന്ന് എംപിമാരെ പ്രധാനമന്ത്രി വിലക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര പൊതുസഭാസമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന് എം പിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എം പിമാരുടെ സന്ദര്‍ശക സംഘത്തിനാണ് മോദി അനുമതി നിഷേധിച്ചത്. വര്‍ഷങ്ങളായി തുടരുന്ന കീഴ്‌വഴക്കം നിര്‍ത്തിയ പ്രധാനമന്ത്രിയുടെ നടപടിയില്‍ ബിജെപിയുടേതടക്കമുള്ള എം പിമാരില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ 69ാം സമ്മേളനത്തില്‍ നിരീക്ഷകരായി എംപിമാര്‍ മൂന്ന് സംഘങ്ങളായാണ് പോകേണ്ടിയിരുന്നത്. ഒക്ടോബര്‍ ആറുമുതല്‍ 17 വരെയാണ് ആദ്യസംഘത്തിന്റെ ഊഴം. വിദേശകാര്യമന്ത്രാലയമാണ് എംപിമാരുടെ പട്ടിക ആവശ്യപ്പെടുക. ഇതനുസരിച്ച് പാര്‍ലമെന്ററികാര്യമന്ത്രി വിവിധ പാര്‍ട്ടികള്‍ക്ക് കത്തെഴുതി. തുടര്‍ന്ന് സെപ്റ്റംബര്‍ ആദ്യവാരം പാര്‍ട്ടികള്‍ നല്‍കിയ പട്ടികയ്ക്ക് അംഗീകാരം നല്‍കാതെ പ്രധാനമന്ത്രി സെപ്റ്റംബര്‍ 26ന് അമേരിക്കന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടു. ഒക്ടോബര്‍ ഒന്നിന് തിരിച്ചെത്തിയെങ്കിലും അനുമതി നല്‍കിയില്ല.
പ്രധാനമന്ത്രി അനുമതി നിഷേധിച്ചതില്‍ എംപിമാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. പാര്‍ലമെന്റംഗങ്ങള്‍ക്ക് അന്താരാഷ്ട്രരംഗത്ത് കിട്ടുന്ന അംഗീകാരമാണ് ഇതിലൂടെ നഷ്ടമായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗം ശാന്താറാം നായിക് പറഞ്ഞു. ഇക്കുറി യു എന്‍ പൊതുസമ്മേളനത്തിന് ഇന്ത്യയില്‍ നിന്ന് എംപിമാര്‍ പോകുന്നില്ലെന്ന പാര്‍ലമെന്ററികാര്യമന്ത്രിയുടെ അറയിപ്പ് ലഭിച്ചത് ബുധനാഴ്ചയാണ്.

Latest