Connect with us

International

കശ്മീര്‍ തര്‍ക്കമാണ് ഇന്ത്യ-പാക്ക് പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം: ബിലാവല്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം കാശ്മീര്‍ തര്‍ക്കമാണെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ. ഉപഭൂഖണ്ഡത്തില്‍ അസ്വസ്ഥതകള്‍ നിറയുന്നത് കാശ്മീര്‍ തര്‍ക്കം കാരണമാണ്. ഇതില്‍ ഇടപെടുന്നതിലും പരിഹരിക്കുന്നിലും ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളോട് ബഹുമാനമുണ്ട്. മനുഷ്യാവകാശങ്ങള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നെന്നും ബിലാവല്‍ പറഞ്ഞു.
സിന്ധില്‍ നടന്ന പിപിപിയുടെ യുവജന വിഭാഗം പരിപാടിയില്‍ സംസാരിക്കുയായിരുന്നു ബിലാവല്‍ ഭൂട്ടോ. പുതിയ തലമുറ പാക്കിസ്ഥാനില്‍ സമാധാനം ആഗ്രഹിക്കുന്നുണ്ട്. തോക്കുകളും മിസൈലുകളുമില്ലാത്ത ജനാധിപത്യ രാജ്യമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ കാശ്മീര്‍ ഇന്ത്യയില്‍ നിന്ന് പിടിച്ചെടുക്കുമെന്ന് ബിലാവല്‍ പറഞ്ഞിരുന്നു. 2018ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് ബിലാവല്‍ എന്നാണ് റിപ്പോര്‍ട്ട്.

Latest