Connect with us

Business

സൗജന്യ എ ടി എം ഇടപാട് പരിമിതപ്പെടുത്തി എസ് ബി ഐ നിയമങ്ങള്‍ പരിഷ്‌കരിച്ചു

Published

|

Last Updated

sbiമുംബൈ: നിക്ഷേപകരുടെ എക്കൗണ്ട് ബാലന്‍സിന്റെ അടിസ്ഥാനത്തില്‍ എ ടി എം സേവനങ്ങള്‍ പരിഷ്‌കരിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ശരാശരി 25000 രൂപക്ക് മുകളില്‍ ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് സ്വന്തം എ ടി എമ്മുകളില്‍ ഇടപാടിന് പരിധിയില്ല. അഞ്ച് മെട്രോ നഗരങ്ങളിലെ മറ്റുബാങ്കുകളുടെ എ ടി എമ്മുകളില്‍ നിന്ന് മൂന്ന് തവണയും മറ്റു നഗരങ്ങളിലുള്ള എ ടി എമ്മുകളില്‍ നിന്ന് അഞ്ച് തവണയും ഇടപാട് നടത്താം. ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരൂ, ഹൈദരാബാദ് എന്നിവയാണ് മെട്രോ നഗരങ്ങള്‍.

25000 രൂപക്ക് താഴെ ബാലന്‍സുള്ള നിക്ഷേപകര്‍ക്ക് സ്വന്തം എ ടി എമ്മുകളില്‍ അഞ്ച് തവണ മാത്രമേ സൗജന്യ ഇടപാടുകള്‍ നടത്താനാവു. ഇവര്‍ക്ക് മറ്റു ബാങ്കുകളുടെ എ ടി എമ്മുകളില്‍ മെട്രോ നഗരങ്ങളിലാണെങ്കില്‍ മൂന്ന് തവണയും ചെറിയ നഗരങ്ങളില്‍ അഞ്ച് തവണയും ഇടപാട് നടത്താം.

ശരാശരി ഒരു ലക്ഷത്തിലധികം രൂപയുടെ ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് സ്വന്തം എ ടി എമ്മുകളിലും മറ്റു ബാങ്കുകളുടെ എ ടി എമ്മുകളിലും പരിധിയില്ലാതെ പണമിടപാട് നടത്താം. സൗജന്യ എ ടി എം സേവനങ്ങള്‍ക്ക് പരിധി നിശ്ചയിക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്നാണ് എസ് ബി ഐ നിയമങ്ങള്‍ പരിഷ്‌കരിച്ചത്. പുതിയ നിബന്ധനകള്‍ നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും.