Connect with us

Ongoing News

മഹാരാഷ്ട്ര,ഹരിയാന തിരഞ്ഞെടുപ്പ്: തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് എക്‌സിറ്റ് പോള്‍

Published

|

Last Updated

ന്യൂഡല്‍ഹി: മഹാരാഷ്ട്ര,ഹരിയാന സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയില്‍ 63ശതമാനവും ഹരിയാനയില്‍ 72 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്കുപ്രകാരമാണിത്. വിവിധ ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങളും പുറത്തുവിട്ടു.
മഹാരാശഷ്ട്രയിലും,ഹരിയാനയിലും ബിജെപി തന്നെ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രകാരം മഹാരാഷ്ട്രയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വേ പ്രകാരം മഹാരാഷ്ട്രയില്‍ ബിജെപിക്ക് 129,ശിവസേനയ്ക്ക് 56,കോണ്‍ഗ്രസിന് 53,എന്‍സിപിക്ക് 36 എന്നിങ്ങനെയാകും സീറ്റ് നിലയെന്ന് പറയുന്നു.
മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും ഹരിയാനയിലെ 90 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.
ഇരു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തുമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്ന് പൃത്വിരാജ് ചാവാനും ഭൂപീന്ദര്‍ സിംഗും പ്രതികരിച്ചു. തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഒക്ടോബര്‍ 19നാണ.

Latest