Connect with us

International

എബോള നിയന്ത്രണത്തിന് ഫെയ്‌സ്ബുക്ക് 2.5 കോടി ഡോളര്‍ നല്‍കും

Published

|

Last Updated

zuckerbergവാഷിംഗ്ടണ്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന എബോള രോഗനിയന്തണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെയ്‌സ്ബുക്ക് 2.5 കോടി ഡോളര്‍ നല്‍കുമെന്ന് ഫെയ്‌സ്ബുക്ക് സി ഇ ഒ മാര്‍ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. യു എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനാണ് സുക്കര്‍ബര്‍ഗ് സഹായം നല്‍കുക.

നമുക്ക് എബോളയെ നിയന്ത്രിക്കാന്‍ കഴിയണമെന്നും എച്ച് ഐ വിയോ പോളിയോയോ പോലെ ലോകത്തിന് ഭീഷണിയായി വളരാന്‍ അനുവദിക്കരുതെന്നും സുക്കര്‍ബര്‍ഗ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ആഫ്രിക്കയില്‍ മാര്‍ച്ചു മുതല്‍ പടര്‍ന്നു പിടിക്കുന്ന എബോള ബാധിച്ച് നാലായിരത്തിലേറെ പേരാണ് ഇതുവരെ മരിച്ചത്. അതില്‍ ബഹുഭൂരിപക്ഷവും ആഫ്രിക്കയിലാണ്.

Latest