Connect with us

National

അനധികൃത സ്വത്ത് സമ്പാദന കേസ്:ജയലളിതയ്ക്ക് ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ. ജയലളിതയുടെ ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജയലളിതയ്ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. കോടതി ഉത്തരവ് ബാംഗഌര്‍ അഗ്രഹാര ജയിലില്‍ ലഭിച്ചാല്‍ ജയലളിത ജയില്‍ മോചിതയാകും. എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ചാണ് ജയലളിതയ്ക്ക് ജാമ്യം അനുവദിച്ചത്. കേസിന്റെ നടപടിക്രമങ്ങള്‍ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. രണ്ട് മാസത്തിനകം മുഴുവന്‍ രേഖകളും ഹാജരാക്കാമെന്ന ഉറപ്പിന്മേലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രത്യേക കോടതിയാണ് നാല്് വര്‍ഷം തടവിനും നൂറ് കോടി രൂപ പിഴയും വിധിച്ചത്. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റ് മൂന്നു പേര്‍ക്ക് കൂടി കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

 

Latest