Connect with us

Ongoing News

ഇന്ത്യന്‍ പര്യടനത്തില്‍ നിന്ന് വിന്‍ഡീസ് ക്രിക്കറ്റ്‌ ടീം പിന്‍മാറി

Published

|

Last Updated

മുംബൈ: ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് വിന്‍ഡീസ് ടീം പിന്‍മാറി. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അസോസിയേഷനുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ടീം പിന്‍മാറിയത്. ധര്‍മശാലയില്‍ നടന്നുകൊണ്ടിരിക്കുന്ന മല്‍സരത്തിന് ശേഷം ടീം നാട്ടിലേക്ക് മടങ്ങുമെന്ന് ടീം അധികൃതര്‍ അറിയിച്ചു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രതിഫല തര്‍ക്കമാണ് ടീമിന്റെ പിന്‍മാറ്റത്തിന് കാരണം

വിന്‍ഡീസ് ടീമിന്റെ പിന്‍മാറ്റം ബി സി സി ഐ സ്ഥിരീകരിച്ചു.  വിന്‍ഡീസിന് പകരം ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ കളിക്കും. ഇതിനായുള്ള ബി സി സി ഐ ക്ഷണം സ്വീകരിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.