Connect with us

National

മോദി തരംഗമില്ലെന്ന് ഉദ്ധവ് താക്കറെ

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ മോദി തരംഗമില്ലെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. സഖ്യ സാധ്യതകളെക്കുറിച്ച് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. ശിവസേനയ്ക്ക് മുന്നില്‍ ഏറെ സാധ്യതകളുണ്ടെന്നും ഉദ്ധവ് പറഞ്ഞു.
ശിവസേനയെ രാഷ്ട്രീയ വിരോധിയായി കാണുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരായ ശിവസേനയുടെ ആക്ഷേപങ്ങളിലാണ് അമര്‍ഷമുള്ളത്. മഹാരാഷ്ട്രയിലെ ജനവിധിയില്‍ സന്തോഷമുണ്ട്. ആരെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഫഡ്‌നവിസ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും വീണ്ടും സഖ്യത്തിലെത്തി അധികാരത്തിലെത്തുമെന്നാണ് കരുതുന്നത്. ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്.

---- facebook comment plugin here -----

Latest