Connect with us

National

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്‌നാവിസ്. മുഖ്യമന്ത്രിയും ബിജെപിയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡിനു ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ ബിജെപിയുമായി സഖ്യത്തിന് തയ്യാറാണെന്ന് ശിവസേന വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ഉന്നമനമാണ് ലക്ഷ്യം. സഖ്യ നിര്‍ദേശവുമായി ആര്‍ക്കും തങ്ങളെ സമീപിക്കാമെന്നും ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം എന്‍സിപിയുമായി സഖ്യം വേണ്ടെന്ന് ബിജെപി തീരുമാനിച്ചു.

Latest